മാനന്തവാടി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം

Advertisement
Featured Image

മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 21 ബുധനാഴ്ച വൈ കുന്നേരം 6.30 മുതൽ മാനന്തവാടി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.

തലപ്പുഴ ഭാഗത്തു നിന്ന് നാലാംമൈൽ, കല്ലോടി ഭാഗങ്ങളി ലേക്ക് പോകുന്ന വാഹനങ്ങൾ പാലാക്കുളി ജങ്ഷനിൽനിന്ന് തിരിഞ്ഞ് ചൂട്ടക്കടവ് താഴെയങ്ങാടി വഴി പോകണം.

നാലാംമൈൽ, കൊയിലേരി ഭാഗങ്ങളിൽനിന്ന് തലപ്പുഴ ഭാഗ ത്തേക്ക് പോകുന്ന വാഹനങ്ങൾ എൽ.എഫ്.ജങ്ഷൻ, വള്ളി യൂർക്കാവ് ജങ്ഷൻ, മൈസൂർ റോഡ്, ചെറ്റപ്പാലം ബൈപാസ് വഴി പോകണം.

എരുമത്തെരുവ്, മാരുതി ജങ്ഷൻ മുതൽ ഗാന്ധി പാർക്ക്, പോസ്റ്റ് ഓഫീസ് റോഡ്, താഴെയങ്ങാടി വരെയുള്ള ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ എഴുന്ന ള്ളത്ത് അവസാനിക്കുന്നതുവരെ വാഹനഗതാഗതം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Advertisement

Related News