വിഎസിന്റെ പേരിലുള്ള ക്യാമ്പസ് ഉയരണം': സ്മാരകം വൈകുന്നതില്‍ കുടുംബത്തിന് അതൃപ്തി

Advertisement
Featured Image

മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ സ്മാരകം വൈകുന്നതില്‍ കുടുംബത്തിന് അതൃപ്തി. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സഹായം വേണമെന്ന് മകന്‍ വി എ അരുണ്‍കുമാര്‍ പറയുന്നു. വലിയ ചുടുകാട്ടിലെ സ്തൂപത്തിന് അപ്പുറം വിശാലമായ ചിന്താഗതി വേണം. വിഎസിന്റെ പേരില്‍ ക്യാമ്പസ് ഉയരണം. വിഎസ് ഫൗണ്ടേഷന്‍ നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തിയുള്ളതാണ്. ഇത് പുതിയ തലമുറ അറിയുകയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം ഉണ്ടാകുകയും ചെയ്യണം. വിഎസിന്റെ ജീവിതവും എല്ലാവരും അറിയണമെങ്കില്‍ ഇത്തരത്തിലുള്ള വിശാലമായ ആശയങ്ങള്‍ പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

Advertisement

Related News