'സ്വർണം വീട്ടിൽ വച്ചിട്ടെന്തിന്? കാട്ടിൽ വച്ചാൽ ഇരട്ടിക്കും!'; നോർവേയിലെ വിചിത്ര തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ബാങ്കുകൾ

Advertisement
Featured Image

മനുഷ്യരുടെ ചില വിശ്വാസങ്ങൾ കേട്ടാൽ അമ്പരന്ന് പോകുന്നവയാണ്. നമ്മുക്കിടയിൽ തന്നെയുള്ള പല വിശ്വാസങ്ങളും യുക്തിയ്ക്കും ശാസ്ത്രീയതയ്ക്കും നിരക്കാത്തവയാണെന്ന് നമ്മുക്കറിയാമെങ്കിലും അത്തരം പല വിശ്വാസങ്ങളും പലതും നമ്മുടെ ജീവിതത്തിന്‍റെ കൂടി ഭാഗമാണ്. അത്തരമൊരു വിചിത്ര വിശ്വാസത്തിൽപ്പെട്ട് നോർവേയിൽ പണം നഷ്ടമായത് നിരവധി പേർക്ക്. ആ വിശ്വസമെന്താണെന്ന് കേട്ടാൽ നിങ്ങളുമൊന്ന് അമ്പരക്കും. ആളുകളെ കൊണ്ട് സ്വർണം വാങ്ങിപ്പിക്കുക. പിന്നീട് അത് ഇരട്ടിക്കുമെന്ന് വിശ്വസിപ്പിച്ച് കാട്ടിൽ ഒളിപ്പിക്കാൻ പ്രേരിപ്പിക്കുക. അങ്ങനെ കാട്ടിൽ ഒളിപ്പിച്ച സ്വർണം പിന്നീട് ഇതേ തട്ടിപ്പുകാർ പോയി എടുക്കും.


അമ്പരപ്പിക്കുന്ന തട്ടിപ്പ്!

കേൾക്കുമ്പോൾ നമ്മുക്ക് അമ്പരപ്പ് തോന്നാം. എന്നാൽ, നോർവേയിൽ ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വർണം വാങ്ങി കാട്ടിൽ ഉപേക്ഷിച്ചാൽ സുരക്ഷിതമായി സൂക്ഷിക്കാമെന്നും പിന്നീട് അതിന്‍റെ വില ഉയരുമ്പോൾ എടുത്ത് വിൽക്കാമെന്നും വിശ്വസിച്ച നോർവേയിലെ ബാങ്ക് ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നത്. ഒടുവിൽ നിക്ഷേപത്തട്ടിപ്പിന്‍റെ ഈ പുതിയ രീതിയെക്കുറിച്ച് രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിനിധീകരിക്കുന്ന ഫിനാൻസ് നോർഗെയ്ക്ക് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തേണ്ടിവന്നു. വില ഉയരുമ്പോൾ വിൽക്കാനായി സ്വർണം വാങ്ങി പ്രകൃതിദത്തമായ സ്ഥലങ്ങളിൽ ഒളിപ്പിച്ചവരുടെ സ്വർണം പിന്നീട് മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Advertisement

Related News