ജൽ ജീവൻ മിഷൻ ലാബുകളിൽ കെമിസ്റ്റ്

Advertisement
Featured Image

കേരള ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം ജൽ ജീവൻ മിഷൻ ലാബുകളിലേക്ക് കെമിസ്ട്രി ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ തസ്തികകളിലേക്ക് പ്രതിമാസ വേതനത്തിൽ പരമാവധി ഒരു വർഷക്കാലത്തേക്കാണ് നിയമനം. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ തസ്തികകയിലേക്ക് എൻ.എ.ബി.എൽ. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തി പരിചയം നിർബന്ധം. കെമിസ്ട്രിൽ ബിരുദാനന്തര ബിരുദം, ഐ.എസ്.ഒ. പരിശീലന സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. 45 വയസ്സാണ് പരമാവധി പ്രായം. താത്പര്യമുള്ളർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ ആറിന് രാവിലെ 11 ന് ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബ്, സുൽത്താൻ ബത്തേരി കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0495 2374570

Advertisement

Related News