ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ 'എ' ടീമും ന്യൂസിലൻഡ് 'എ' ടീമും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റ് മത്സരം നാളെ തുടങ്ങും. പരിക്കുമൂലം റിഷഭ് പന്ത് മൂന്നാം അനൗദ്യോഗിക ടെസ്റ്റിലും ഇന്ത്യക്കായി കളിക്കില്ല. വരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ തുടരുന്ന പന്ത് ബാറ്റിംഗ്, കീപ്പിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും പൂര്‍ണ ഫിറ്റ്നെസ് ടെസ്റ്റ് പാസാവാത്തതിനാലാണ് മൂന്നാം മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്.
ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ പന്തിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും. പന്ത് പൂർണ്ണ കായികക്ഷമത കൈവരിച്ചില്ലെങ്കിൽ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെൽ തന്നെ ടെസ്റ്റ് ടീമിൽ തുടരുമെന്നാണ് സൂചന. ലിങ്കണിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ പന്തിന് പകരക്കാരനായി ടി20 ടീം വൈസ് ക്യാപ്റ്റൻ തിലക് വർമ്മ ഇന്ത്യ 'എ' ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

