മാനവീകത ഉയർത്തിപ്പിടിക്കുന്നതിലും സമൂഹത്തിൻ്റെ ഐക്യവും വികാസവും രൂപപ്പെടുത്തുന്നതിലും ലോകത്ത് എക്കാലത്തും കലകൾ വഹിച്ച പങ്ക് തുല്യതയില്ലാത്തതാണെന്നും ഓരോ വിഭാഗവും കലയെ ഉപയോഗപ്പെടുത്തുന്ന രീതി അവലംബിച്ചാണ് സമൂഹത്തിൽ അത് സ്വാധീനം ചെലുത്തുന്നതെന്നും സമസ്ത കേരളാ മദ്റസാ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ് ലിയാർ പറഞ്ഞു. വാരാമ്പറ്റ സആദാ കോളേജിൽ ജില്ലാ മുസാബഖയുടെ സംഘാടക സമിതി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാന കാലത്ത് സംവദിക്കാൻ നവ തലമുറയെ പ്രാപ്‌തരാക്കുന്നതിൽ മുസാബഖ വലിയ പങ്കു വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മുസാബഖ സമിതി ചെയർമാൻ അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡണ്ട് കെ.വി .എസ് ഇമ്പിച്ചിക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
സമസ്ത ജില്ലാ ട്രഷറർ ഇബ്‌റാഹിം ഫൈസി വാളാട് , എസ്. ഇ. എ സെക്രട്ടറി കെ.സി മുനീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹാശിം ദാരിമി തരുവണ , നൗഷാദ് ദാരിമി മാനന്തവാടി, ശംസുദ്ദീൻ ദാരിമി പന്തിപ്പൊയിൽ, സുബൈർ വാഫി പൊഴുതന , കബീർ യമാനി , മാമുക്കോയ ചുണ്ടേൽ , മഹല്ല് ഭാരവാഹികളായ എ.സി മായൻ ഹാജി, എ.സി പോക്കു, എ. കെ അന്ത്രു ഹാജി, കമ്പ അബ്ദുള്ള , കൊടുവേരി നാസർ, റാഫി യമാനി , ഫൈസൽ ദാരിമി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു

