മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണം

Advertisement
Featured Image

മുൻഗണനാ വിഭാഗം എ.എ.വൈ/പി.എച്ച്.എച്ച് റേഷൻ കാർഡുകൾ കൈവശമുള്ള ഗുണഭോക്താക്കൾക്ക് ഡിസംബർ ഒൻപത് വരെ പിഴ യില്ലാതെ സ്വമേധയാ റേഷൻ കാർഡ് സറണ്ടർ ചെയ്യാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ബന്ധപ്പെട്ട രേഖകളുമായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലെ ത്തി അപേക്ഷ നൽകി റേഷൻ കാർഡുകൾ തരം മാറ്റാവുന്നതാണ്.

ഒരു ഏക്കറിന് മുകളിൽ സ്ഥലം ഉള്ളവർ, 1000 സ്ക്വയർ ഫീറ്റിന് മുകളിൽ വീടുള്ളവർ, നാല് ചക്രവാഹനമുള്ളവർ, സർക്കാർ ജീവന ക്കാർ, 25,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ,ആദായ നികുതി അടയ്ക്കുന്നവർ എന്നിവരാണ് മുൻഗണന വിഭാഗം റേഷൻ കാർഡു കൾക്ക് അർഹതയില്ലാത്തവർ.

കൂടുതൽ വിവരങ്ങൾക്കായി വൈത്തിരി (04936 255222), ബത്തേരി (04936 220213), മാനന്തവാടി (04935 240252) നമ്പറുകളിൽ ബന്ധപ്പെടാം.

Advertisement

Related News