മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികൾക്കെതിരെ സൈബർ ആക്രമണം; പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു

Advertisement
Featured Image

മീനങ്ങാടി സ്‌കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിന്

പിന്നാലെ വിദ്യാർഥികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല പരാ മർശങ്ങൾ നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർഥികളു ടെ പരാതിയിൽ വയനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് പോക്സോ നിയമപ്രകാരവും വിദ്യാർഥികൾക്കെതിരെ സൈബർ ആക്രമണം; പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു ഐ.ടി ആക്ട് പ്രകാരവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ് തത്.വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും, പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് സംഭവം വിവാദമായത്. ഇതിനു പിന്നാലെ സ്കൂ‌ൾ ബസിനുള്ളിൽ നിന്നുള്ള വിദ്യാർഥികളുടെ ദൃശ്യങ്ങളും പ്രതികരണ ങ്ങളുമുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.വിവിധ മാധ്യമങ്ങളും ദൃശ്യങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളിലെ കമൻ്റ് ബോക്‌സുകളിൽ വിദ്യാർഥികളെ ലക്ഷ്യമിട്ട് ചിലർ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാ ണ് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കു ന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെയാണ് പൊലീസ് നടപടി. സംഭവ ത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Related News