വയനാട് ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയകേസിൽ മൂന്നാം പ്രതിയായ ഡോക്ടറെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം മൊറയൂർ സ്വദേശി ഡോ. മുഹമ്മദ് ഫാബിൻ (41) ആണ് പിടിയിലായത്.കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശു പത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായി ജോലി ചെയ്‌തുവരികയായിരുന്നു ഇദ്ദേഹം. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് എരുമാട് സ്വദേശികളായ നൗഫൽ, മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ 22ന് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ ഡോ. മുഹമ്മദ് ഫാബിനെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മണാ ശ്ശേരിയിലെ വാടകവീടിന് സമീപത്തുനിന്ന് വൈത്തിരി സർക്കിൾ ഇൻസ്പെ ക്ടർ രാംജിത്ത് പി.ജി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
Related News
കേരളത്തിലും പെട്രോളിൽ അനുവദനീയമായ പരിധിയിലും അധികം എഥനോൾ കലർത്തി വിൽക്കുന്നുവെന്ന് പരാതി, അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി
ശ്രുതി ഇനി സന്ദീപിന് സ്വന്തം
വീണ്ടും ഷിഗെല്ല ആശങ്ക; മലപ്പുറത്തും കോഴിക്കോടും 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
'നോ കീസ് ഫോര്‍ കിഡ്സ് ' കാമ്പയിനുമായി മോട്ടോര്‍ വാഹന വകുപ്പ്

