അമ്പലവയൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Advertisement
Featured Image

യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി അമ്പലവയൽ ജി.വി.എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബ്, ടീൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'ജീവിതമാണ് ലഹരി' എന്ന മുഖ്യ പ്രമേയത്തിലായിരുന്നു പരിപാടി.

​സ്കൂൾ ഹെഡ്മിസ്ട്രസ് പി. ഒ.സുമിത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഷാന്റി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നയിച്ചു.തെറ്റായ ലഹരികളിലേക്ക് വഴിമാറാതെ, ജീവിതത്തിലെ സർഗ്ഗാത്മകതയും വലിയ സ്വപ്നങ്ങളുമാണ് യഥാർത്ഥ ലഹരിയാക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരി മാഫിയകളുടെ കെണികളിൽ വീഴാതിരിക്കാനുള്ള ജാഗ്രതയെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

​ലഹരിമുക്ത ക്യാമ്പസ് ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്റ്റാഫ് സെക്രട്ടറി സി.ഷമീറ,എസ്.ആർ.ജി. കൺവീനർമാരായ കെ. എസ്.സജിത,ടി.പി. അജീഷ് കുമാർ,ക്ലബ്ബ് പ്രതിനിധികളായ ഏബൽ ചെറിയാൻ,അലോണ റെജി എന്നിവർ ആശംസകൾ നേർന്നു. ടീൻസ് ക്ലബ്ബ് കൺവീനർ ടി.ഇ.ഹെലന സ്വാഗതവും ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ കെ. എം.രഘു നന്ദിയും രേഖപ്പെടുത്തി.

Advertisement

Related News