ലഹരിയുടെ വിപത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജി.എൽ.പി.സ്‌കൂൾ നെല്ലിയമ്പത്തിൽ രക്ഷിതാക്കൾക്കായി "മയങ്ങില്ല കേരളം;ഹരമല്ല ലഹരി" എന്ന പേരിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിമുക്തി മിഷൻ, വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി,വയനാട് ഡിസ്‌ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ലഹരി വിരുദ്ധ ബോധവൽക്കരണം, കുട്ടികളോട് മാതാപിതാക്കൾ പുലർത്തേണ്ട സമീപനങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്ലാസെടുത്തു.
വാർഡ് മെമ്പർ എം.കെ.സുചിത്ര ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് എ.സബ്ന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ ഹെഡ്‌മിസ്ട്രസ് കെ.ജി.ഷൈലജ സ്വാഗതം ആശംസിച്ചു.
എസ്.എം.സി.അംഗം റസാഖ് ചക്കര, ചെയർമാൻ ഷഫീന, വൈത്തിരി താലൂക്ക് പി.എൽ.വി.മുംതാസ്.സി, എം.പി.ടി.എ.പ്രസിഡൻ്റ് പി.ജാസ്മിൻ,പി.ടി.എ. വൈസ് പ്രസിഡൻ്റ് കെ.എം.ഇസ്മായിൽ, അബ്‌ദുൾ സലാം,വിജി ജോസഫ് എന്നിവർ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ ശ്രീജ സൈമൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

