എസഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്തുപിടിച്ച് ജംഇയ്യത്തുൽ മുഅല്ലിമീൻസ്.കെ.ജെ.എം ജില്ലാ കമ്മിറ്റിയുടെ തവാറുസ് ഫണ്ട് കൈമാറി.
സേവനത്തിലിരിക്കെ മരണപ്പെടുന്ന മുഅല്ലിമിൻ്റെ കുടുംബത്തിനെ ചേർത്ത്പിടിക്കുകയെന്ന ബാധ്യതാ നിർവഹണത്തിനായി ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ രണ്ട് വർഷം മുമ്പ് രൂപംനൽകിയതാണ് തവാറുസ് പദ്ധതി. അമ്പതിനായിരം രൂപയാണ് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകുന്നത്. ജില്ലാ പ്രസിഡണ്ട് കെ. വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ, സെക്രട്ടറി ഹാരിസ് ബാഖവി , ട്രഷറർ സൈനുൽ ആബിദ് ദാരിമി, വൈസ് പ്രസിഡണ്ടുമാരായ അശ്‌റഫ് ഫൈസി പനമരം , അബ്ദുള്ളക്കുട്ടി ദാരിമി തുടങ്ങിയവർ
കഴിഞ്ഞയാഴ്ച മരണപ്പെട്ട പൊഴുതന ആറാം മൈലിലെ മുഅല്ലിമിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെആശ്വസിപ്പിക്കുകയും തവാറുസ് ഫണ്ട് കൈ മാറുകയും ചെയ്തു. ടി കെ അബൂബക്കർ മൗലവി , വി.പി ഇബ്റാഹിം ഫൈസി സംബന്ധിച്ചു.

