വോട്ട് ചോരി മാത്രമല്ല, ഇത് അവകാശങ്ങൾ മോഷ്ടിക്കലാണ്; ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കുന്നതില്‍ രാഹുല്‍

Advertisement
Featured Image

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതകെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എസ്‌ഐആര്‍ നടപടിക്കൊപ്പം ഇത്തരമൊരു നീക്കം നടപ്പാക്കുന്നത് ലക്ഷണക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കേവലം വോട്ട് ചോരി മാത്രമല്ല, അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡിന് പകരം വോട്ടര്‍ ഐഡി തിരിച്ചറിയല്‍ രേഖയാക്കാന്‍ ഒരുങ്ങുന്നുവെന്ന കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

Advertisement

Related News