സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്ല. ബസ് ചാര്‍ജ് വര്‍ധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി പി ജോണ്‍ തള്ളി. വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ല. ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനക്ക് എതിരാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. നിരക്ക് കൂട്ടിയാൽ യാത്രക്കാര്‍ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു. ആളുകള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും. മുപ്പതിനായിരം ബസുകള്‍ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞു. ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സര്‍ക്കാരിന്‍റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
general
ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി സിപി ജോണ്‍, 'കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്തം
Related News
പ്രമേഹത്തെ അറിയാം, പ്രതിരോധിക്കാം; ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കാം
കേരളത്തിൽ കൂടുതൽ സ്പീഡ് ക്യാമറകൾ വരുന്നു
താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും, റൊണാള്‍ഡോക്ക് ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം
നിരാശ, എങ്കിലും പ്രതീക്ഷ; നേരിയ വർധനവിലും സ്വർണവില 1 ലക്ഷത്തിനടുത്ത് തുടരുന്നു
എം.എല്‍.എ ഫണ്ട് അനുവദിച്ചു

