മുഖ്യമന്ത്രിയുമായി നിലവില്‍ വിഷയമൊന്നുല്ല, കെഎസ്ഇബി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല; സണ്ണി ജോസഫ്

Advertisement
Featured Image

നിലവില്‍ മുഖ്യമന്ത്രിയുമായി വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് വിഷയമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകൊടുത്തു. അക്കാര്യം ഞാന്‍ അറിഞ്ഞു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ പ്രത്യേകിച്ച് വൈദ്യുതി കരാര്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മഴ കിട്ടി, ഇവിടെ അന്തരീക്ഷത്തില്‍ തണുപ്പ് വന്നു. ഉത്തരേന്ത്യയിലും ശൈത്യമാണ്. ദീപാവലി അവധി വന്നു. അതുകൊണ്ട് അങ്ങനെയൊരു പ്രയാസം ഈ ദിവസങ്ങളില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും ഞാനും എന്‍ടിപിസി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരുമായി ഒരു മാസം മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ഫലമായി കുറച്ചുകൂടി കുറഞ്ഞ നിരക്കില്‍ സിന്നാര്‍ നമുക്ക് വൈദ്യുതി തരും – അദ്ദേഹം പറഞ്ഞു.

Advertisement

Related News