താത്പര്യപത്രം ക്ഷണിച്ചു

Advertisement
Featured Image

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ പദ്ധതി 2026–27 യുമായി സഹകരിക്കാൻ താത്പര്യമുള്ള സ്വകാര്യ സംരംഭകർ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, കാറ്ററിങ് ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, മറ്റ് സാങ്കേതിക മേഖലകൾ എന്നിവയിൽ പരിശീലനം നൽകാനും തൊഴിൽ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. അപേക്ഷകൾ നവംബർ 25 നകം www.bwin.kerala.gov.in പോർട്ടൽ വഴി സമർപ്പിക്കണം. ഫോൺ: 04952377786

Advertisement

Related News