തെക്കുംതറ അമ്മ സഹായം യു.പി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെയും ദേശീയ ഉദ്ഗ്രഥന ദിനത്തിന്റെയും ഭാഗമായി ലഹരിക്കെതിരെ പോസ്റ്റർ പ്രകാശനവും 'ബാല്യം അമൂല്യം' ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
'ബാല്യം അമൂല്യം; നിറമുള്ള ബാല്യം, കരുത്തുള്ള ഭാവി' എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു.
പ്രധാനാധ്യാപകൻ കെ. സത്യജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.സി.അഖില സ്വാഗതം ആശംസിച്ചു. അധ്യാപകരായ കെ.വി. സംഗീത,എം.കെ.ഷാജി, കെ.ധന്യ,കെ.വിദ്യ,എം. രജീഷ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി പി.ഒ. സ്മിത നന്ദി രേഖപ്പെടുത്തി.

