പീസ് വില്ലേജ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി മുസ്‌ലിം സർവീസ് സൊസൈറ്റി പടിഞ്ഞാറത്തറ യൂണിറ്റ്

Advertisement
Featured Image

കൽപ്പറ്റ: പീസ് വില്ലേജ് ഡയാലിസിസ് സെന്ററിന് സഹായഹസ്തവുമായി മുസ്‌ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) പടിഞ്ഞാറത്തറ യൂണിറ്റ്. യൂണിറ്റ് സമാഹരിച്ച സാമ്പത്തിക സഹായം പീസ് വില്ലേജിന് കൈമാറി. എം.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് കെ.ടി. കുഞ്ഞബ്ദുള്ള, ജില്ലാ സെക്രട്ടറി കെ.എം. ബഷീർ, മുൻ പ്രസിഡന്റ് കെ. മൊയ്തു എന്നിവർ ചേർന്ന് പീസ് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ഷമീം പാറക്കണ്ടി, പി.ആർ. മാനേജർ കെസിയ മരിയ, ഗസ്റ്റ് കോർഡിനേറ്റർ അബ്ദുല്ല പച്ചൂരാൻ എന്നിവർക്ക് തുക കൈമാറി.


സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമേകുന്ന രീതിയിലാണ് പീസ് വില്ലേജ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം. എം.എസ്.എസ് പടിഞ്ഞാറത്തറ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോടും കുടുംബസംഗമത്തോടും അനുബന്ധിച്ചാണ് സഹായധനം സമാഹരിച്ചത്. നിലവിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 രോഗികളാണ് പീസ് വില്ലേജ് ഡയാലിസിസ് സെന്ററിലൂടെ ചികിത്സ തേടുന്നത്.

Advertisement

Related News