സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു

Advertisement
Featured Image

സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ 2025-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത പുരസ്കാരത്തിനായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 18നും 40നുമിടയിൽ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ) സംരംഭകത്വം, കൃഷി എന്നീ ഒമ്പത് മേഖലകളിൽ നിന്നായി ഓരോരുത്തരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. അർഹരായവർക്ക് 50,000 രൂപയും പ്രശസ്തിപത്രവും നൽകും. വ്യക്തിഗത പുരസ്കാരത്തിന് സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ടവർക്ക് മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകൾക്കും അവാർഡിനായി അപേക്ഷിക്കാം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഡിസംബർ 19. മാർഗനിർദേശങ്ങളും അപേക്ഷാ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ ഓഫീസുകളിലും ലഭിക്കും. ഫോൺ :04936204700,9645423506

Advertisement

Related News