സുൽത്താൻ ബത്തേരി നഗരസഭയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാട്' ഡോക്യുമെന്ററി മത്സര വിഭാഗത്തിലേക്ക് ഡിസംബർ 15 വരെ എൻട്രികൾ നൽകാം. ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററികളാണ് മത്സരത്തിന് പരിഗണിക്കുക. സമയപരിധിയില്ലാതെ ഒറ്റ വിഭാഗത്തിലാണ് മത്സരം. മലയാളം ഒഴികെയുള്ള ഭാഷകളിൽ തയ്യാറാക്കിയ ഡോക്യുമെന്ററികൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ നിർബന്ധം. മത്സരവിഭാഗത്തിൽ ലഭിക്കുന്ന ഡോക്യുമെന്ററികൾ ജനുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ ബത്തേരിയിൽ പ്രദർശിപ്പിക്കും. എൻട്രികൾ ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ ലിങ്ക് വഴി rootandroutescollective@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
Related News
പീസ് വില്ലേജ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി മുസ്ലിം സർവീസ് സൊസൈറ്റി പടിഞ്ഞാറത്തറ യൂണിറ്റ്
തെക്കുംതറ അമ്മ സഹായം യു.പി സ്കൂളിൽ 'ബാല്യം അമൂല്യം' സെമിനാറും പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു
വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
ഇ-മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനം 27 ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും സംഘാടക സമിതി രൂപീകരിച്ചു.
കേരളത്തിന്റെ ഭക്ഷ്യവിലക്കയറ്റനിരക്ക് ദേശീയ ശരാശരിയും കടന്ന് മുന്നോട്ട്; എങ്ങനെ താങ്ങും സാധാരണക്കാരൻ?

