ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി എച്ച്ഐവി ബോധവത്ക്കരണ റീൽ മത്സരം സംഘടിപ്പിക്കുന്നു. 'എച്ച്ഐവി :വൈബ് സേഫ്.. സ്റ്റേ എവെയർ, എച്ച്ഐവി : യുണൈറ്റ് എജുകേറ്റ്, എംപവർ, എച്ച്.ഐ.വിക്കെതിരെ ഒരുമിക്കാം' എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ആസ്പദമാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ റീലുകൾ തയ്യാറാക്കാം. വ്യക്തിഗതമായോ ഗ്രൂപ്പായോ മത്സരത്തിൽ പങ്കെടുക്കാം. വീഡിയോകൾ ലംബമായ 9:16 ഫോർമാറ്റിൽ, കുറഞ്ഞത് 90 സെക്കൻഡും പരമാവധി 180 സെക്കൻഡും ദൈർഘ്യമുള്ളതായിരിക്കണം. ഫയൽ വലിപ്പം 25 എംബിയിൽ കൂടരുത്.മത്സരാർത്ഥികളുടെ പേരുവിവരങ്ങൾ, കോളേജിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ സഹിതമുള്ള റീലുകൾ നവംബർ 28ന് വൈകിട്ട് അഞ്ചിനകം dacowyd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന റീലുകൾ ആരോഗ്യ വകുപ്പിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഫോൺ: 9349714000, 9847162300.
Related News
പീസ് വില്ലേജ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി മുസ്ലിം സർവീസ് സൊസൈറ്റി പടിഞ്ഞാറത്തറ യൂണിറ്റ്
തെക്കുംതറ അമ്മ സഹായം യു.പി സ്കൂളിൽ 'ബാല്യം അമൂല്യം' സെമിനാറും പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു
വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
ഇ-മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനം 27 ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും സംഘാടക സമിതി രൂപീകരിച്ചു.
കേരളത്തിന്റെ ഭക്ഷ്യവിലക്കയറ്റനിരക്ക് ദേശീയ ശരാശരിയും കടന്ന് മുന്നോട്ട്; എങ്ങനെ താങ്ങും സാധാരണക്കാരൻ?

