ടൗൺഷിപ്പിലെ വെള്ളക്കെട്ട്: സി.ഡബ്ല്യു.ആർ.ഡി.എം പ്രാഥമിക സ്ഥല പരിശോധന നടത്തി

Advertisement
Featured Image

ടൗൺഷിപ്പിലെ വെള്ളക്കെട്ടും മഴവെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നതുമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഉദ്യോഗസ്ഥര്‍ പ്രാഥമിക സ്ഥല പരിശോധന പൂർത്തിയാക്കി. വീടുകളിലേക്ക് കയറുന്ന വെള്ളം ഒഴിവാക്കുന്നതിനും ഡ്രെയിനേജ് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനുള്ള വിശദമായ റിപ്പോർട്ട് ഡിസംബറില്‍ സമർപ്പിക്കുന്നതിന് ജില്ലാ കലക്ടർ വി. ചെൽസാസിനി നിർദ്ദേശം നൽകി. അടുത്ത മഴക്കാലത്തിന് മുൻപ് പ്രവൃത്തികൾ പൂർത്തിയാക്കാനും കളക്ടറേറ്റിൽ നടന്ന സി.ഡബ്ല്യു.ആർ.ഡി.എം പ്രൊപ്പോസൽ അവതരണ യോഗത്തില്‍ തീരുമാനമായി.


ഒക്ടോബറില്‍ നടന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരം പ്രധാന റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബൈപ്പാസിൽ ഡ്രെയിനേജ് നിർമ്മിക്കുന്നതിന് 80 ലക്ഷം രൂപയും റാട്ടക്കൊല്ലി റോഡിലെ ഡ്രെയിനേജ് നിർമ്മാണത്തിന് 35 ലക്ഷം രൂപയും അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. പദ്ധതികളുടെ ഭരണാനുമതി ഉത്തരവുകൾ ഉടൻ പുറത്തിറങ്ങുമെന്ന് ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.ടി രാകേഷ് അറിയിച്ചു.

Advertisement

Related News