കാൽവിരലുകൾ മടക്കിവെച്ച് തുടർച്ചയായി 11 മിനിറ്റ് നടന്നു; അത്ഭുതം സൃഷ്ടിച്ച് മാസ്റ്റർ മുഹമ്മദ്‌ നെഹാൻ

Advertisement
Featured Image

കൽപ്പറ്റ: കാൽവിരലുകൾ ഉള്ളിലേക്ക് മടക്കിവെച്ച് തുടർച്ചയായി 11 മിനിറ്റ് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡിനായി നടന്ന് വിസ്മയം തീർത്ത് മാസ്റ്റർ മുഹമ്മദ്‌ നെഹാൻ ടി.പി. ഏറെ ശ്രമകരവും അപാരമായ ശാരീരികക്ഷമതയും ഏകാഗ്രതയും ആവശ്യമായ ഈ പ്രകടനമാണ് കഠിനമായ പരിശീലനത്തിലൂടെ ഈ മിടുക്കൻ പൂർത്തിയാക്കിയത്.ഫൈസൽ ടി.പി., ഷംന ദമ്പതികളുടെ മകനാണ് മുഹമ്മദ്‌ നെഹാൻ. കെൻയുറിയു കരാട്ടെ ഡോ ഇന്ത്യയുടെ കീഴിൽ പ്രമുഖ പരിശീലകൻ ഹാൻഷി ഗിരീഷ് പെരുന്തട്ടയുടെ ശിക്ഷ്യനായി കരാട്ടെ പരിശീലിച്ചുവരികയാണ് നെഹാൻ. പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂളിലെ വിദ്യാർത്ഥി കൂടിയാണ് ഈ കൊച്ചുമിടുക്കൻ.

Advertisement

Related News