വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ വിമാന യാത്രാ ഇളവ്; ഒക്ടോബര്‍ 20 വരെ ബുക്ക് ചെയ്യാം

Advertisement
Featured Image

വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക യാത്രാ കിഴിവുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 20, 2026 വരെ നടത്തുന്ന ആഭ്യന്തര സര്‍വീസ് ബുക്കിംഗുകള്‍ക്കാണ് ഈ പരിമിതകാല ഓഫര്‍ ലഭ്യമാകുന്നത്. എയര്‍ ഇന്ത്യയുടെ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കോളേജുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സെമസ്റ്റര്‍ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും.


പ്രധാന ഓഫറുകളും ആനുകൂല്യങ്ങളും

10% ഇളവ്: പരിമിതകാല ഓഫറിന്റെ ഭാഗമായി ആഭ്യന്തര വിമാന സര്‍വീസുകളുടെ അടിസ്ഥാന നിരക്കില്‍ നേരിട്ട് 10% കിഴിവ് ലഭിക്കും.


അധിക ലഗേജ്: എയര്‍ ഇന്ത്യയുടെ സ്ഥിരം സ്റ്റുഡന്‍സ് പ്രോഗ്രാം വഴി 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമുണ്ട്.

Advertisement

Related News