അഭിമുഖം 27 ന്

Advertisement
Featured Image

വയനാട് സർക്കാർ നഴ്‌സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നിന്ന് എം.എസ്.സി നഴ്‌സിംഗ് വിജയകരമായി പൂർത്തിയാക്കിയവർക്കും അവരുടെ അഭാവത്തിൽ സ്വകാര്യ കോളേജുകളിൽ നിന്ന് എം.എസ്.സി നഴ്‌സിംഗ് പൂർത്തിയാക്കിയ കെ എൻ എം സി രജിസ്ട്രേഷനുള്ള ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, കെ എൻ എം സി രജിസ്ട്രേഷൻ, ആധാർ എന്നിവ സഹിതം നവംബർ 27ന് രാവിലെ 10.30ന് പ്രിൻസിപ്പല്‍ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 04935-246434.

Advertisement

Related News