കൽപ്പറ്റ :കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്രവൈസേർസ് അസോസിയേഷൻ 15ാം മത് വയനാട് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാനായി അഹമ്മദ്കുട്ടി മേപ്പാടി, കൺവീനറായി റോബിൻസൺ ആന്റണി ചുണ്ടേൽ എന്നിവരെ ചുമതലപ്പെടുത്തി. കൺവെൻഷനും കുടുംബ സംഗമവും മേപ്പാടി എംഎസ് ഓഡിറ്റേറിയത്തിൽ ഒക്ടോബർ -26 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം തുടർന്ന് പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് ശേഷം കുടുംബ സംഗമവും ആശ്വാസ് പദ്ധതി ഉദ്ഘാടനവും 4 മണിക്ക് പ്രകടനവും നടത്തുന്നതായിരിക്കും. പ്രതിനിധി സമ്മേളനം കൃഷി മന്ത്രി ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. കൺവെൻഷൻ വിജയത്തിനായി 51 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആർ രാജേഷ്, ജില്ലാ സെക്രടറി സോജൻ പിസി, ട്രഷറർ നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ഹൈദ്രു , ടെക്നിക്കൽ എഞ്ചിനീയർ അനൂപ് കുമാർ എന്നിവർ സംസാരിച്ചു

