മാനന്തവാടി: മാനന്തവാടി ന്യൂമാൻസ് കോളേജും, ഡ്രീം (ഡ്രഗ്റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻ്റ് മെൻ്റിങ്) വയനാടും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ജിജോമംഗലം അധ്യക്ഷത വഹിച്ചു. ഡ്രീം വയനാട് പ്രോഗ്രാം കോഡിനേറ്റർ ഡെൽവിൻ ലഹരി വിരുദ്ധ ബോധവൽ ക്കരണ ക്ലാസെടുത്തു. തുടർന്ന് ഡ്രീം വയനാട് വോളണ്ടിയർമാർ ലഹരി ഉപയോഗത്തിൻ്റെ അനന്തരഫലങ്ങൾ ചിത്രീകരിക്കുന്ന തീം ഡാൻസ് അവതരിപ്പിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: