കൽപ്പറ്റ :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്ന മുഅല്ലിം ഡേ യുടെ ഭാഗമായി 7 ന് ജില്ലയിലെ മുഴുവൻ മഹല്ല് , മദ്റസാ തലങ്ങളിൽ പ്രാർഥനാ സംഗമങ്ങളും ഉദ്ബോധന സദസ്സുകളും സംഘടിപ്പിക്കാനും മുഅല്ലിം ക്ഷേമ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം വൻ വിജയമാക്കാനും ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി. സമസ്തയുടെ പതിനൊന്നായിരത്തോളം മദ്റസകളിൽ സേവനം ചെയ്യുന്ന ലക്ഷത്തിലധികം മുഅല്ലിംകളുടെ ക്ഷേമ പദ്ധതികളിലേക്ക് ഫണ്ട് കണ്ടെത്തുന്നത് മുഅല്ലിം ഡേ ദിനാചരണത്തിൽ സമാഹരിക്കുന്ന തുക കൊണ്ടാണ്. ജില്ലയിലെ മുഴുവൻ വീടുകളിലും എത്തിക്കുന്നതിനായുള്ള കവറുകൾ പ്രിൻ്റ് ചെയ്ത് റെയ്ഞ്ച് കേന്ദ്രങ്ങളിൽ എത്തിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച മുഴുവൻ പള്ളികളിലും കവർ വിതരണോദ്ഘാടനം നടക്കും. കമ്പളക്കാട്ട് നടന്ന ചടങ്ങിൽ ജില്ലാ തല ഫണ്ട് സമാഹരണ ഉദ്ഘാടനം ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയും എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ടുമായ കെ.കെ അഹ് മദ് ഹാജി പ്രസിഡണ്ട് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾക്ക് ഫണ്ട് കൈമാറി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഭാരവാഹികളായ ഹാരിസ് ബാഖവി കമ്പളക്കാട്, പി. സൈനുൽ ആബിദ് ദാരിമി, അബ്ദുൽ മജീദ് അൻസ്വരി മീനങ്ങാടി, മുനീർ ദാരിമി മാനന്തവാടി, കമ്പളക്കാട് റെയ്ഞ്ച് ട്രഷറർ പി.ടി അശ്റഫ് ഹാജി, മാനേജ് മെന്റ് അസോസിയേഷൻ പ്രസിഡണ്ട് വി.പി ശുക്കൂർ ഹാജി, അനസ് ദാരിമി, യഅകൂബ് അലങ്കാർ, വി.പി ഷൈജൽ , കെ.കെ ഉണ്ണിമോയിൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്