യുവാവിനെ കടമാൻ ചിറയിൽ മുങ്ങി മരിച്ച നിലയിൽ
കണ്ടെത്തി. കടമാൻചിറ താഴത്ത് വീട്ടിൽ രവിയുടെ
മകൻ ദിവിനെ(28) ആണ് ഇന്ന് വൈകിട്ടോടെ മരിച്ച
നിലയിൽ കണ്ടെത്തിയത്. ദിവിനെ ഉച്ചമുതൽ കാണാനില്ലായിരുന്നു. കാൽവഴുതി ചിറയിൽ വീണ
താണെന്നാണ് നിഗമനം. ബത്തേരി ഫയർഫോഴ്‌സ്
എത്തി മൃതദേഹം പുറത്തെടുത്തു.
സഹോദരങ്ങൾ: ഡിജിൻ, ഡിജിന

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം
ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്