ദുരന്തഭൂമിയായിമാറിയ വയനാട്ടിൽ നിന്ന് ഒരു മൂന്നാം ക്ലാസുകാരിയുടെ കുറിപ്പ് ഇന്നെന്റെ അനിയന്റെ ഒന്നാം പിറന്നാൾ.. പക്ഷേ ആഘോഷങ്ങൾ ഒന്നുമില്ല. ഉരുളുപൊട്ടി മരിക്കുകയും അച്ഛനും അമ്മയും നഷ്ടപ്പെടുകയും ചെയ്ത കുഞ്ഞുങ്ങൾക്ക് വേണ്ടി, ഞാൻ അവന് സമ്മാനം വാങ്ങാൻ കുടുക്കയിലിട്ട് സൂക്ഷിച്ച പൈസ മുഖ്യമന്ത്രിയപ്പുപ്പന്റെ സഹായനിധിയിലേക്ക് നൽകുന്നു. നിങ്ങളും കൊടുക്കണേ കൂട്ടുകാരെ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. നിഷ്ക്കളങ്കമായ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും അടയാളപ്പെടുത്തലായ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.. വയനാട് കോട്ടത്തറയിലെ മടക്കുന്ന് ആന്റണി സെബാസ്റ്റ്യൻ കൊല്ലംകാലായിലിന്റെയും അധ്യാപികയും സാഹിത്യകാരിയുമായ ഷിനു ആന്റണിയുടെയും മകളായ അലീന ആന്റണിയാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയിരിക്കുന്നത്. സെന്റ്.ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്..

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്