വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ഷൈൻ ടോം ചാക്കോ കാമുകിയെ തേച്ചോ? കണ്ണു നിറഞ്ഞുകൊണ്ട് തനൂജ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് കേൾക്കുക; വിശദാംശങ്ങളും വീഡിയോയും

ഏതാനും നാളുകള്‍ക്ക് മുൻപ് ആണ് മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ബ്രേക്കപ്പ് ആയ വിവരം ഷൈൻ അടുത്തിടെ അറിയിച്ചിരുന്നു. എന്താണ് കാരണമെന്നൊന്നും താരം പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ പ്രണയത്തകർച്ചയെ കുറിച്ച്‌ തനൂജ പറഞ്ഞ കാര്യങ്ങള്‍ ആണ് ശ്രദ്ധനേടുന്നത്. ലൈവില്‍ ആയിരുന്നു തനൂജയുടെ പ്രതികരണം.

തനൂജയുടെ വാക്കുകള്‍ ഇങ്ങനെ: ആ ടോപ്പിക് ഞാൻ വിട്ടതാണ്. അതെ കുറിച്ച്‌ കൂടുതല്‍ ഒന്നും പറയാനുമില്ല. ആള് ആളുടേതായ വൈബില്‍ പോകുന്നുണ്ട്. ഹാപ്പി ആയിട്ട് പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങള്‍ നോക്കി പോകുന്നുണ്ട്. നമ്മള്‍ വിശ്വസിച്ച്‌ പലരേയും കൂടെ കൂട്ടും. അവസാനം അവർ നമ്മളെ ഇട്ടിട്ട് പോകും. രണ്ട് വർഷം കൂടെ കൂട്ടിയതാണ്. എനിക്ക് തന്നെ പണിയായി. നമുക്ക് ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്. എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അതങ്ങനെ തന്നെ വയ്ക്കണം. നമുക്ക് സങ്കടം വരുമ്ബോള്‍ അവരോട് അത് പറയും. പിന്നീട് അവർ തെറ്റപ്പോകുമ്ബോള്‍ പബ്ലിക്കാക്കും. നാറ്റിച്ചു കളയും. ആരെയും വിശ്വസിക്കരുത്. അത് ആരോ ആയിക്കോട്ടെ. കുറേ വാഗ്ദാനങ്ങള്‍ കിട്ടും. നമ്മളത് വിശ്വസിക്കും. നമ്ബരുത്. എത്ര ക്ലോസായാലും ആരെയും നമ്ബരുത്. കാരണം പിന്നീട് അത് നമുക്ക് തന്നെ പണിയായിട്ട് വരും. നല്ല എട്ടിന്റെ പണി. പിന്നെ നമ്മള്‍ നന്ദികേട് കാണിക്കാൻ പാടില്ല. കർമ എന്നൊരു സംഗതി ഉണ്ടെങ്കില്‍ തിരിച്ച്‌ കിട്ടിക്കോളും. നമ്മളായി ഒന്നും ചെയ്യണ്ട. പറ്റിപ്പോയി.

ഇത്രയും ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. രണ്ട് വർഷം. എന്നിട്ടും എന്നെ..ഇപ്പോള്‍ ഞാൻ ആണ് കുറ്റക്കാരി. അവര് ചെയ്യുന്നതെല്ലാം ശരിയും. നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റും. എന്നെ ഒന്നും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷേ.. ഇപ്പോള്‍ ഞാൻ ഒക്കെ ആയിട്ടില്ല. കാരണം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് വിചാരിച്ചതാണ്. പക്ഷേ ഉണ്ടായില്ല. ഞാൻ എന്റെ കുടുംബത്തെ വിട്ട് വന്നതാണ്. ഫോട്ടോ ഫ്രെയിമൊക്കെ ഞാൻ എറിഞ്ഞ് പൊട്ടിച്ചു. ഉമ്മ എന്നോട് പറഞ്ഞതാണ് അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. കേട്ടില്ല. അതുപോലെ തന്നെ സംഭവിച്ചു. നല്ല എട്ടിന്റെ പണി. നമുക്ക് നല്ല സങ്കടം വരുമ്ബോള്‍ ഒരിക്കലും നമ്മുടെ കാര്യങ്ങള്‍ ഷെയർ ചെയ്യരുത്. അവരെ നമ്മള്‍ കെട്ടിപിടിച്ച്‌ കരയാൻ പാടില്ല. കാരണം പാമ്ബുകളാണ് അത്. പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അത്രേ ഉള്ളൂ. അതിപ്പോള്‍ ആരായാലും ശരി. അവർക്ക് വേണ്ടി കരഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല. എന്റെ അനുഭവം ആണ്. ഇനി ആരും വേണ്ട. നമ്മള്‍ മാത്രം മതി. അയാളെന്നെ ചതിച്ചിട്ടില്ല. ഞാനും. മുന്നോട്ട് പോകാൻ പറ്റിയില്ലെങ്കില്‍ മാറി കൊടുക്കണം.

https://youtu.be/sux60nIIsF8?si=Q_IM-QVZe4ELn9GF

ലാബ്ഉദ്ഘാടനം ചെയ്തു.

പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അമ്പലവയൽ: ബത്തേരി അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹനാപകടത്തിൽ കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാ ണ് മരിച്ചത്. അമ്പലവയ‌ലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരിക

മൂന്നാം വാർഷികാഘോഷ നിറവിൽ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ്

ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഉദ്ഘടനം ചെയ്തു. ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ എൽദോസ് ആദ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രതീഷ്, ഷംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.വാർഷികത്തോടനുബന്ധിച്ചു

അമ്പലവയലിൽ വാഹനാപകടം, രണ്ട് യുവാക്കൾ മരിച്ചു.

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹന അപകടം, കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.