മേപ്പാടി: വയനാട് ദുരന്തത്തിൽ ഇറകളയവർക്ക് നൂറ് വീട് കോൺഗ്രസ് വച്ച് നൽകുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രക്ഷാ പ്രവർത്തനത്തിന് വേണ്ട എല്ലാ സഹകരണവും നൽകുകയും കേന്ദ്ര സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എം. പി., പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ എം. പി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എം. കെ. രാഘവൻ എം. പി., ടി. സിദ്ദിഖ് എം. എൽ. എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരിക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ., പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന