പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം; കേരളത്തിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 131 വില്ലേജുകൾ; ഖനനം,ക്വാറി, മണ്ണെടുപ്പ് എന്നിവ നിരോധിക്കും: കേരളത്തിൽ നിന്നുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക ഉൾപ്പെടെ വിശദാംശങ്ങൾ

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 131 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുക.കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കരട് വിജ്ഞാപനം പ്രകാരം പരിസ്ഥിതിലോലമാകും.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെയാണ് കരട് വിജ്ഞാപനം പുറത്തെത്തിയത്. ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തില്‍ 60 ദിവസത്തിനകം നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചിട്ടുണ്ട്. കേരളം കൂടാതെ തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങള്‍ തുടങ്ങുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യരുതെന്നും കരടില്‍ നിര്‍ദേശമുണ്ട്

മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിങ്ങനെ വയനാട് ജില്ലയിലെ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്. കൂടാതെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ വില്ലേജ്, ദേവികുളം താലൂക്കിലെ 14 വില്ലേജുകള്‍, ഇടുക്കി താലൂക്കിലെ 9 വില്ലേജുകള്‍, പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകള്‍, തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകള്‍, ഉടുമ്ബുംചോല താലൂക്കിലെ 18 വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ ഒരു വില്ലേജ്, പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകള്‍, പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകള്‍ എന്നിവ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിത ലോല പ്രദേശമാകും.

കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്ബൂരിലെ 11 വില്ലേജുകള്‍, ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടു.

പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ

സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്

ഓണ കുടിയന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബീവറേജസ് പ്രവർത്തിക്കില്ല

സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ കളകളും

ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന്

സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻ ജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി മഹല്ല്

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.

ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ…

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം

പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ? അതേ,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.