മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാം
മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കരുവഞ്ചാൽ സ്വദേശി വിലങ്ങിൽ വീട്ടിൽ സർഫാസ് വി.എ (25) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ. എസ്,വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു.എം. എം, വൈശാഖ് വി. കെ, വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ രമ്യ ബി.ആർ,അനിത.എം എന്നിവരും ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് ഇയാൾ കോഴിക്കോട് ടൗണും,ബീച്ചും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആളാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്