കുപ്പാടിത്തറ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ
വിജിലൻസിന്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടി ത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി ബന്ധ പ്പെട്ട് മുണ്ടക്കുറ്റി സ്വദേശിയിൽ നിന്നും 4000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസറെ പറ്റി മുൻപും പരാതികൾ ഉള്ളതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവ രമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി.
പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കയ്യോ ടെ പൊക്കി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്