പ്രതിവർഷം ആയിരം കോടിയിലധികം വരുമാനം നൽകുന്ന 7 റെയിൽവേ സ്റ്റേഷനുകൾ; കേരളത്തിൽ നിന്ന് 281 കോടി വരുമാനം നേടി തിരുവനന്തപുരം സെൻട്രൽ ഒന്നാം സ്ഥാനത്ത്: റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള വരുമാന കണക്കുകൾ പുറത്തുവിട്ട്ഇന്ത്യൻ റെയിൽവേ

രാജ്യത്ത് ഏറ്റവും അധികം വരുമാനം നല്‍കുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത്. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെട്ടിട്ടില്ല. ദക്ഷിണ റെയില്‍വേയില്‍ നിന്ന് ചെന്നൈ മാത്രമാണ് ആയിരം കോടിക്ക് മുകളില്‍ പ്രതിവര്‍ഷം വരുമാനം നല്‍കുന്ന സ്റ്റേഷന്‍.

2023-2024 സാമ്ബത്തിക വര്‍ഷത്തിലെ കണക്കുകളാണ് റെയില്‍വേ പുറത്ത് വിട്ടിരിക്കുന്നത്. 3337 കോടി രൂപ വരുമാനം നല്‍കുന്ന ന്യൂഡല്‍ഹി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്തുള്ളത്. ഹൗറ സ്റ്റേഷനാണ് 1692 കോടിയുമായി രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്ന് 1299 കോടി രൂപ വാര്‍ഷിക വരുമാനവുമായി ചെന്നൈ സെന്‍ട്രലും പട്ടികയിലുണ്ട്.

യാത്രക്കാരുടെ എണ്ണം വരുമാനം എന്നിവ അനുസരിച്ച്‌ ഏറ്റവും വലിയ കാറ്റഗറിയായി പരിഗണിക്കുന്ന നോണ്‍ സബ് അര്‍ബന്‍ പട്ടികയിലുള്ളത് 28 സ്റ്റേഷനുകളാണ്. മുംബയ് ഉള്‍പ്പെടുന്ന മേഖലയാണ് ഇതില്‍ മുന്നില്‍. വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും മികച്ച പ്രകടനമാണ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ (281.12 കോടി) ആണ് കേരളത്തില്‍ മുന്നില്‍. എറണാകുളം ജംഗ്ഷന്‍ ആണ് രണ്ടാമത് (241.71 കോടി). മൂന്നാം സ്ഥാനത്ത് കോഴിക്കോടും നാലാമത് തൃശൂരും എത്തിയപ്പോള്‍ എറണാകുളം ടൗണ്‍, കണ്ണൂര്‍, പാലക്കാട് ജംഗ്ഷന്‍, കൊല്ലം ജംഗ്ഷന്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. യാത്രക്കാരുടെ പ്രതിവര്‍ഷ കണക്കിലും മുന്നില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ആണ്. 1.31 കോടി ആളുകളാണ് സ്‌റ്റേഷന്‍ ഉപയോഗിച്ചത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.