പുൽപ്പള്ളി: മദ്യലഹരിയിൽ ബഹളം വെച്ച് അക്രമ സ്വഭാവം കാണിച്ച യുവാക്കളെ അന്വേഷിച്ചെത്തിയ പോലീസുകാർക്ക് മർദനമേറ്റതായി പരാതി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പുൽപ്പള്ളി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, ജോബിൻ, അസീസ് എന്നിവർ ക്കാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മീനംകൊല്ലി സ്വദേശിക ളായ ചെട്ടിയാംതുടിയിൽ സഫ്വാൻ (20), മണപ്പാട്ട് പറമ്പിൽ നിധിൻ (28) എന്നിവരെ അറസ്റ്റ് ചെയ്തു. അർധരാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ വരെ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു പ്രതികൾ പോലീസിനെ അക്രമിച്ചത്. ബുധനാഴ്ച്ച രാത്രി 11.45 ഓടെയാണ് മീനംകൊല്ലിയിലായി രുന്നു സംഭവം. പിന്നീട് കൂടുതൽ പോലീസെത്തിയാണ് അക്രമികളെ കീഴടക്കിയത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്