ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 287/23) തസ്തിക തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 8,9,10 തിയതികളിലായി കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ രാവിലെ 5.30 മുതല്‍ നടത്തുമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ പ്രൊഫൈലിലും മൊബൈല്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ അവശ്യ രേഖകള്‍ അപ്‌ലോഡ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് സ്ഥലത്ത് ടെസ്റ്റിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും