വയനാട് ഉത്സവം 2024 ൻ്റെ ഭാഗമായി ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗർ ഡാമിൽ ഇന്നും നാളെയും (ഒക്ടോബർ 12, 13) വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 12 ന് ഗാനമേളയും 13 ന് വയലിൻ ഫ്യൂഷനും അവതരിപ്പിക്കും. നാളെ (ഒക്ടോബർ 12) രാവിലെ 11 ന് നടക്കുന്ന പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി
നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.