മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സി.ഡിറ്റ് എഫ്.എം.എസ്, എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സ്റ്റാഫിനെ നിയമിക്കുന്നു. പ്രതിദിനം 320 രൂപ ദിവസവേതനം നല്‍കും. ഒക്ടോബര്‍ 15 ന് രാവിലെ 11 ന് സബ് ആര്‍.ടി.ഒ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. രണ്ടുവര്‍ഷം സമാനമേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 9744195601

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.