വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് ഒൿടോബർ 15 മുതൽ

കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിംപിക്സ് ഒക്ടോബർ 15, 16, 17 തീയതികളിൽ നടക്കും. പ്രഥമ സ്കൂൾ ഒളിംപിക്സിന് കൽപ്പറ്റ ജില്ലാ സ്റ്റേഡിയം ഒരുങ്ങി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി കായികമേളയിൽ 800 കായികതാരങ്ങൾ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിക്കും. ഉപജില്ല കായികമേളയുടെ ലോഗോയിൽ മുണ്ടക്കയം ദുരന്തത്തിൽ മരണമടഞ്ഞ നാല് കായിക താരങ്ങളെയും ബെയിലി പാലവും രേഖപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ദേശീയ കായികതാരങ്ങൾ അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത് വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടാണ്. സ്കൂൾ എൻ സി സി, എൻ എസ് എസ് വിദ്യാർത്ഥികൾ ഒരുക്കുന്ന പരേഡ് ഉദ്ഘാടന ചടങ്ങിന് നിറം പകരും. സമാപന സമ്മേളനം അഡ്വ ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, പ്രമുഖ കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്: അപേക്ഷ നല്‍കണം

2025-26 സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിനായി അപേക്ഷിക്കുന്ന സ്‌കൂളുകള്‍ ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ എം സെക്ഷനില്‍ ഓഗസ്റ്റ് രണ്ടിനകം നല്‍കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-

എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു.

ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു. മതേതരത്വം തകർക്കുന്ന നയങ്ങൾക്ക് എതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. ഫാ. സോണി

റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം 12 ന്

ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഓഗസ്റ്റ് 12 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

അഭിമാനമായി ഡോ.അഞ്ജന ജോർജ്

ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാം റാങ്ക് നേടി ഡോ.അഞ്ജന ജോർജ്. തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ബി എച്‌ എം എസ് ബിരുദം

മുണ്ടക്കൈ മഹല്ല് പ്രാര്‍ഥന സംഗമം നടത്തി.

മേപ്പാടി: ഉരുള്‍ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട മുണ്ടക്കെ പ്രദേശത്തെ ആളുകളുടെ ഒത്തുചേരലും പ്രാര്‍ഥന സദസും സംഘടിപ്പിച്ച് മുണ്ടക്കൈ മഹല്ല് കമ്മിറ്റി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മഹല്ലിന് കീഴിലെ 193 കുടുംബങ്ങളും ചൂരല്‍മലയിലെ നിരവധി

മദ്യം പ്ലാസ്റ്റിക് കുപ്പിയിലാണെങ്കിൽ 20 രൂപ അധികം നൽകണം, ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാൽ പണവും തിരികെ: മന്ത്രി

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നല്‍കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണവും തിരികെ നല്‍കും. 20 രൂപയെന്നത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.