മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ മുത്തളങ്കോട്ട് ശാന്ത(65)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. ഇവര്‍ തനിച്ചാണ് താമസം. ഭര്‍ത്താവ്: പരേതനായ വാസു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ