കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ ഫാക്ടറിതൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. www.labourwelfarefundboard.in എന്ന വെബ്സൈറ്റിലൂടെ 2021 ജനുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, തൊഴിലുടമയുടെ സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സാക്ഷ്യപെടുത്തി അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0495 2372480

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ