ആമാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ…

ആമാശയ ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് രോഗനിര്‍ണയം നടത്തുന്നത്. വിട്ടുമാറാത്ത സമ്മര്‍ദം ശരീരവീക്കത്തിലേക്ക് നയിക്കുന്നു. ഇത് ആമാശയ അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം പുകവലി, മദ്യപാനം, അമിത ഭക്ഷണം കഴിപ്പ് എന്നിവയിലേക്ക് നയിക്കുന്നു. ഈ മൂന്ന് ഘടകങ്ങളും ആമാശയ അര്‍ബുദത്തിനുള്ള അപകടസാധ്യത വളരെ അധികം വര്‍ധിപ്പിക്കും. വ്യായാമം, മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയിലൂടെ മാനസിക സമ്മര്‍ദം നിയന്ത്രിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം ആമാശയ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ് തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നത് അപകടമാണ്. പകരം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ പോഷകസമൃദ്ധമായ സമീകൃതാഹാരത്തിന് ഊന്നല്‍ നല്‍കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. അമിതമായ ഉപ്പിന്‍റെ ഉപഭോഗം രക്തത്തില്‍ സോഡിയത്തിന്‍റെ അളവു കൂട്ടും. ഇത് ശരീരവീക്കത്തിനും അതിലൂടെ കോശങ്ങളുടെ തകരാറിലേക്കും നയിക്കും. ഇത് അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. സംസ്കരിച്ച ഭക്ഷണങ്ങള്‍, അച്ചാറുകള്‍, ഉണക്കിയ മീന്‍ തുടങ്ങിയവയില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അലസമായ ജീവിതശൈലി ആമാശയ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി സമയം നീക്കി വെക്കണം. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ആമാശയത്തിനുള്ളിലെ ചില കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് അര്‍ബുദമായി പരിണമിക്കുന്നത്. സാധാരണയായി മ്യൂക്കോസ എന്നറിയപ്പെടുന്ന ആമാശയത്തിന് അകത്തെ പാളിയില്‍ നിന്നാണ് ആരംഭിക്കുന്നത്. ക്രമേണ ആമാശയത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും പകരുന്നു. ആമാശയ ക്യാന്‍സറിന് പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെന്നതാണ് പ്രധാന വെല്ലുവിളി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.