സാഹിതി 2020 ലെ മികച്ച കവിത സമാഹാരത്തിനുള്ള നവകവിത പുരസ്ക്കാരം സ്റ്റെല്ല മാത്യുവിൻ്റെ ‘എൻ്റെ മുറിവിലേക്ക് ഒരു പെൺ പ്രാവ് പറക്കുന്നു’ എന്ന കവിത സമാഹാരത്തിന് ലഭിച്ചു. ഡിസംബർ അവസാനം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം കൈമാറുമെന്ന് സാഹിതി ചെയർമാനും മുൻ മന്ത്രിയുമായ വി.സി.കബീർ അറിയിച്ചു.
വയനാട് പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹൈസ്കൂളിലെ അധ്യാപികയായ സ്റ്റെല്ല മാത്യു .കവിതയിലെ പുതുഭാവുകത്വം കൊണ്ട് ശ്രദ്ധ നേടിയ കവിയാണ്. ലാറ്റിനമേരിക്കൻ കവിതകളോട് ഏറെ സാമ്യമുള്ള അപൂർവ രചനാചാതുരിയാണ് ഈ കവിതകളുടെ മുഖമുദ്രയെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാഷാപോഷിണി, മാധ്യമം, സമകാലിക മലയാളം തുടങ്ങിയ ആനുകാലിക സാഹിത്യ മാസികകൾ സ്റ്റെല്ലയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള കവിതാസാഹിത്യ വഴിയിൽ തൻ്റേതായ ഇടം സൃഷ്ടിച്ച സ്റ്റെല്ല മാത്യു പുതു കവിതയുടെ ഊർജ്ജ പ്രവാഹമായി എഴുത്തിൽ സജീവമാണ്.
കൽപറ്റ കോടതിയിലെ അഭിഭാഷകനായ രാജേഷ്. റ്റി. ജോർജിൻ്റെ ഭാര്യയാണ്.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി