ഊണ് കഴിച്ച‌ ഉടനെ ബെഡിലേക്കാണോ..? നിങ്ങളെ അപകടത്തിലേക്ക് എത്തിക്കും

ഭക്ഷണം കഴിച്ച ഉടനെ നേരെ പോയി കിടക്കുന്ന ശീലം ഉണ്ടോ…? അങ്ങനെയാണെങ്കിൽ അത് നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുമെന്ന് ഓര്‍ക്കുക. വയറ് നിറയെ ഭക്ഷണം കഴിച്ച്, ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യ വിദഗ്ദധരുടെ അഭിപ്രായ പ്രകാരം ഭക്ഷണം കഴിച്ച്‌ രണ്ട് മണിക്കൂര്‍ കഴിഞ്ഞുവേണം ഉറങ്ങാന്‍. ഇങ്ങനെ ചെയ്യുന്നത് വഴി ദഹനം സുഗമമാവുകയും പോഷകങ്ങളുടെ ആഗിരണം ശരിയായ രീതിയില്‍ നടക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതു കൊണ്ട് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് നോക്കാം…

ഉറക്കത്തിന് തടസം

ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കാം. രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസപ്പെടുത്തും. ഇത് നെഞ്ചെരിച്ചിലിന് ഇടയാക്കും. അതുകൊണ്ടാണ് വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കുന്നത്.

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍

ഭക്ഷണം ദഹിപ്പിക്കാനും കലോറി എരിച്ചു കളയാനും സമയം കിട്ടാതെ വരുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ വര്‍ധനവിന് കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകും.

മോശം ദഹനം

അത്താഴം കഴിച്ച ഉടന്‍ കിടന്നുറങ്ങുകയാണെങ്കില്‍ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. ഭക്ഷണം കഴിച്ചയുടനെ കിടന്നാല്‍ ഭക്ഷണം ദഹിപ്പിക്കാനും കലോറി പ്രോസസ് ചെയ്യാനും ശരീരത്തിന് സമയം ലഭിക്കില്ല. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്‌സ്, മലബന്ധം, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ശരീരഭാരം കൂട്ടും

അമിതമായി ഭക്ഷണം കഴിക്കുന്നത് മാത്രമല്ല ഉടനെ ഉറങ്ങുന്നതും ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദഹന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം ഉറക്കം വരുന്നതായി തോന്നുന്നത് പ്രമേഹത്തിന്റെ ലക്ഷണമാകാം. ഇത് പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാവുകയും ചെയ്യും. പ്രമേഹമുള്ളവര്‍ക്ക് ഇത് നല്ലതല്ല.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *