കണിയമ്പറ്റ: “Dignity On Unity” എന്ന ആശയത്തിൽ മണ്ഡല സമ്മേളനത്തിന് മുന്നോടിയായി
യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.
ആദ്യ യൂണിറ്റ് സമ്മേളനം മൃഗശുപുത്രിക്കവല കൊല്ലിവയലിൽ സമാപിച്ചു.
സിപിഎമ്മിൽ നിന്നും വന്ന പത്തോളം പ്രവർത്തകർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെമ്പർഷിപ്പ് സ്വീകരിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് മൻസൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അമൽ ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, നിയോജകമണ്ഡലം സെക്രട്ടറി ലിറാർ പറളിക്കുന്ന്, നന്ദൻ കൊല്ലിവയൽ, മുഹമ്മദ് ഷഫ്നാസ്, വിഷ്ണു കൊല്ലിവയൽ, ദിപീശ്, വിജീഷ് എന്നിവർ സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്