ശ്രേയസ് കൊളഗപ്പാറ യൂണിറ്റിലെ സാരഥി സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡൻറ് സൗജത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുലൈഖ വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡൻറ് കുഞ്ഞമ്മ ജോസ്, സെക്രട്ടറി സിനി ഷാജി,സി ഡി ഒ സോഫി ഷിജു, മേരി, തങ്കമണി,ഗോപിത, സിന്ധു എന്നിവർ സംസാരിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ സമാപിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ