പടിഞ്ഞാറത്തറ: ആയുർപ്ലസ് ട്രീറ്റ്മെൻ്റ് സെൻ്ററിൻ്റെ സഹകരണത്തോടെ എസ്.കെ.എസ്.എസ്. എഫ് പടിഞ്ഞാറത്തറ ശാഖാ സഹചാരി സെൻ്റർ സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ടൗൺ മദ്റസയിൽ നടന്ന ക്യാമ്പ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത നൂറോളം ആളുകൾക്ക് സൗജന്യമായി ചികിൽസയും മരുന്നും നൽകി. ക്യാമ്പിന് ഡോക്ടർ ആയിശ ഫെബിന ബി.എ.എം.എസ്, ഡോക്ടർ ഫാത്തിമ ബി.എ.എം.എസ്, ഡോക്ടർ സംഗീത ബി.എ.എം.എസ് എന്നിവർ നേതൃത്വം നൽകി. അബ്ബാസ് ഫൈസി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ക്യാമ്പിൽ എസ്.കെ.എസ്.എസ്.എഫ് ശാഖാ പ്രസിഡണ്ട് ഇസ്മായിൽ വാഫി സ്വാഗതവും മഹല്ല് പ്രസിഡൻ്റ് സി മുഹമ്മദ് ഹാജി അധ്യക്ഷനും അബൂബക്കർ എം നന്ദിയും പറഞ്ഞു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്