തിരുവനന്തപുരം:
സംസ്ഥാനത്തെ 60,000 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ: ജി.ആര്‍ അനില്‍ പറഞ്ഞു. അനര്‍ഹമായിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിച്ച് അര്‍ഹതയുള്ള 60,000 ഓളം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഇതുവരെ അഞ്ച് ലക്ഷത്തി രണ്ടായിരത്തില്‍പരം മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് ഡിസംബര്‍ 21-ന് സ്പെഷ്യല്‍ ചന്തകള്‍ ആരംഭിക്കും. ഉത്സവനാളുകളില്‍ ഇത്തരം സ്പെഷ്യല്‍ ചന്തകളും സപ്ലൈകോയുടെ ആയിരത്തി എഴുന്നൂറോളം ഔട്ട്ലെറ്റുകളിലൂടെയും മാര്‍ക്കെറ്റിലെ വിലവര്‍ധന പരമാവധി പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നു. അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക്ലിസ്റ്റില്‍ നിന്നും ഓണം കഴിഞ്ഞു നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ ജില്ലകളിലേയും ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തി. നൂറ് ശതമാനം കേരളീയര്‍ക്കും പരിമിതമാണെങ്കിലും അരി നല്‍കിവരുന്നു വെള്ളയും നീലയും കാര്‍ഡുകാരായി 57 ശതമാനം മലയാളി കുടുംബങ്ങളുണ്ട്. മഞ്ഞയും ചോപ്പും കാര്‍ഡുകാരായി 43 ശതമാനം കൂടുംബങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമായിരുന്നിട്ടു കൂടി മിതമായ നിരക്കില്‍ സാധന സാമഗ്രികള്‍ ലഭ്യമാക്കാന്‍ കേരളത്തില്‍ സാധിക്കുന്നുണ്ടെന്നും ഇതര സംസ്ഥാനങ്ങളില്‍ സ്ഥിതി ഇങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റില്‍ 20 രൂപ വിലയുള്ള കുപ്പിവെള്ളം 10 രൂപയ്ക്ക് നിര്‍മ്മിച്ച് സപ്ലൈകോ, റേഷന്‍ കടകളിലൂടെ വെള്ളം വിതരണം ചെയ്തു വരികയാണ്. ഒരുമാസം 83 ലക്ഷം കുടുംബങ്ങളാണ് പ്രതിമാസം റേഷന്‍ വാങ്ങിക്കുന്നത്. പൊതു വിതരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്